കൂർഗിൽ പ്രാർത്ഥനാലയം നിർമിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു

0

വീരാജ്പേട്ട: വീരാജ്പേട്ടയിൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിൻ്റെ കീഴിൽ കർത്താവിൻ്റെ വേല ചെയ്യുന്ന പാസ്റ്റർ സിദ്ദു കഴിഞ്ഞ ദിവസം പ്രാർത്ഥനാ ഹാൾ നിർമിക്കാൻ അനുമതിക്കായി വീരാജ്പേട്ട മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നു. ഇന്നലെ നടന്ന മുൻസിപ്പാലിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ ബെന്നി പ്രാർത്ഥനാ ഹാളിനോടു എതിർപ്പ് പ്രകടിപ്പിച്ചത് ആരാണെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ചോദിച്ചപ്പോൾ മുൻസിപ്പൽ ചിഫ് സെക്രട്ടറി ചന്ദ്ര കുമാർ വിശ്വഹിന്ദു പരിഷത്ത് താലൂക്ക് പ്രസിഡന്റ് ബി.എം. കുമാർ ഹാൾ നിർമിക്കാൻ അനുമതി നൽകരുത് എന്നു രേഖാമൂലം പരാതി നൽകിയ കത്ത് കാണിച്ചു. ഈ സമയം ഭരണപക്ഷവും പ്രതിപക്ഷവും ബഹളമുണ്ടാക്കുകയും രൂക്ഷമായ വാക്കേറ്റവും നടന്നതിനെ തുടർന്നു പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു.

വാർത്ത:പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like