മതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവരെ ആക്ഷേപിക്കരുത്: വി.ഡി.സതീശൻ

0

ബെംഗളുരു: മതപരിവർത്തനം എന്ന പേരിൽ നിയമം ഉണ്ടാക്കി ക്രൈസ്തവരെ വേട്ടയാടുവാനുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് കേരളാ നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിച്ചു.
ബെംഗളൂരു ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1951 ൽ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ 2.3% ആയിരുന്നു എന്നാൽ 72 വർഷങ്ങൾക്ക് ശേഷവും 2.3% തന്നെയാണ് നിലനിൽക്കുന്നത്. മതപരിവർത്തനം നടത്തിയിരുന്നുവെങ്കിൽ ജനസംഖ്യ ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമ്പോൾ ആദ്യം അറബിക്കടലിൽ എറിയുവാൻ പോകുന്നത് മതപരിവർത്തന നിരോധന ബിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിക്ടറി എജി വർഷിപ്പ് സെൻ്റർ സീനിയർ ശുശ്രൂഷകൻ റവ.ഡോ.രവി മണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഗബ്രിയേൽ ബെൻ മുഡ്ലി വചന പ്രഭാഷണം നടത്തി.

എഐസിസി കർണാടക ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേ വാല, ആൻ്റോ ആൻ്റണി എം.പി, ക്രിഷ്ണബൈര ഗൗഡ എം എൽ എ , ഷോബി ചാക്കോ എന്നിവരും  പ്രസംഗിച്ചു. വിവിധ ക്രൈസ്തവ സഭാ നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുമായ ഹരിഹരൻ പിള്ള, റോബർട്ട് ക്രിസ്റ്റഫർ, പ്രശാന്ത് ജാതന്ന, മെറ്റിൽഡ ഡിസൂസ, ചാക്കോ കെ തോമസ്, പാസ്റ്റർമാരായ ഷിബു ജോസഫ്, ടിജോ തോമസ്, സജി മാത്യൂ എന്നിവരെ യോഗത്തിൽ ആദരിച്ചു.

You might also like