ബിഹാറിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽക്കയറി വെടിവച്ചു കൊന്നു

0

പട്‌ന∙ ബിഹാറില്‍ വ്യാഴാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. അരാരിയ എന്ന സ്ഥലത്ത് വീട്ടില്‍ കയറിയാണ് അക്രമികള്‍ ബിമല്‍ യാദവ് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നത്. ദൈനിക് ജാഗരണിലെ മാധ്യമപ്രവർത്തകനാണു കൊല്ലപ്പെട്ട ബിമൽ.

ബിമല്‍ കുമാറിന്റെ സഹോദരന്‍ ശശിഭൂഷണ്‍ യാദവിനെ നാലു വര്‍ഷം മുന്‍പ് കൊന്നിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണു ബിമൽ കൊല്ലപ്പെട്ടത്. റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലു പേരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

You might also like