റഷ്യൻ ആക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച സാധനസാമഗ്രികൾ നശിച്ചു.
യുക്രൈനിലെ ലിയോപോളിയിലെ ലിവിവിൽ ഗോദൗണിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച സാധനസാമഗ്രികൾ നശിച്ചു. സെപ്റ്റംബർ 19 ന് രാത്രി റഷ്യ നടത്തിയ ആക്രമണത്തിൽ 300 ടൺ സാധനസാമഗ്രികളാണ് നശിച്ചത്. ഒരു വർഷത്തിലേറെയായി യുക്രൈനു നേരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ലിയോപോളിയിലെ ലിവിവിൽ ഗോഡൗണിനു നേരെ ആക്രമണം അരങ്ങേറുകയായി. ബോംബാക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്, സ്പേസ് സംഘടന പാവപ്പെട്ടവർക്കായി അവിടെ സംഭരിച്ചിരുന്ന വസ്തുക്കൾ കത്തിനശിച്ചത്.