കാനഡയുടെ നിലപാട് വ്യക്തമാക്കി ജസ്റ്റിന്‍ ട്രൂഡോ: ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരും
ടൊറന്റോ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. കാനഡയ്ക്ക് ഇന്ത്യയിൽ നയതന്ത്രജ്ഞർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും ഒട്ടാവയിൽ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.