ജെറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിക്കുന്ന സംഭവം വര്‍ധിക്കുന്നു

0

ജെറുസലെം:ജെറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിക്കുന്ന സംഭവം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച ഇത്തരമൊരു സംഭവത്തില്‍ ഇസ്രയേല്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിനെതിരെ ലോകമെമ്പാടും വിമര്‍ശനം ഉയരുകയാണ്. ജറുസലേമിലെ പള്ളി പരിസരത്തുനിന്നും വലിയ മരക്കുരിശുമേന്തി വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെയാണ് ജൂതദേശീയവാദികള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

അതേ സമയം ക്രിസ്ത്യാനികളെ തുപ്പുന്നത് അത്ര വലിയ അപരാധമല്ലെന്നും അവരെ അറസ്റ്റു ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍ വിര്‍ വ്യക്തമാക്കി. ചരിത്രത്തിലെ പഴയ വിരോധമാണ് ജൂതന്മാരുടെ ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്ന് പറയപ്പെടുന്നു.

You might also like