മാഫിയ ബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്ക് പാപ്പായുടെ ആശംസകൾ

0
ക്രിമിനൽ ചുറ്റുപാടുകളിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ധീരമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് മാഫിയയിൽ നിന്ന് വിട്ടുപോയ ഒരു കൂട്ടം സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചു.

ക്രിമിനൽ ചുറ്റുപാടുകളെ ഉപേക്ഷിച്ച അമ്പതോളം സ്ത്രീകളാണ് ഒക്ടോബർ 30ആം തിയതി പാപ്പായുമായി വത്തിക്കാനിൽ വച്ച് കൂടികാഴ്ച നടത്തിയത്. തദവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിൽ അവരെ അനുഗമിച്ചതിന് ഫാ. ലൂയിജി ചോത്തിക്ക് പാപ്പാ നന്ദി പറയുകയും ഓരോ സ്ത്രീകളെയും അവരുടെ സാന്നിധ്യത്തിന് ഊഷ്മളമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ജീവിതത്തിലെ വെല്ലുവിളികളിലൂടെ കർത്താവിനൊപ്പം നടക്കുന്നതിലൂടെ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാമെന്ന്  പാപ്പാ ഊന്നിപ്പറഞ്ഞു.

തന്റെ പ്രസംഗത്തിൽഅവരും യേശുവിന്റെ ശിഷ്യരായ സ്ത്രീകളും തമ്മിലുള്ള സമാനതകൾ പാപ്പാ വരച്ചുകാണിച്ചു. അവരാരും എല്ലാം തികഞ്ഞ വ്യക്തികളായിരുന്നില്ലെന്നും എന്നാൽ പലപ്പോഴും ജീവിതത്താൽ പരീക്ഷിക്കപ്പെടുകയും തിന്മയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തവരുമായിരുവെന്ന് ഊന്നിപ്പറഞ്ഞു. എന്നിരുന്നാലുംയേശു അവരെ അനുകമ്പയോടും ആർദ്രതയോടും കൂടി സ്വീകരിക്കുകയുംസുഖപ്പെടുത്തുകയും ചെയ്തു എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. അവർ അവനോടും മറ്റ് ശിഷ്യന്മാരോടുമൊപ്പം വിമോചനത്തിന്റെ പാതയിൽ നടന്നു. യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കുന്നത് മാന്ത്രികതയിലൂടെയല്ലമറിച്ച് കർത്താവിനോടൊപ്പം നടന്നുകൊണ്ട്അവന്റെ യാത്രയിൽ പങ്കുചേരുന്നതിലൂടെയാണെന്നും ആ പാത കുരിശിലൂടെ ഉത്ഥാനത്തിലേക്ക് നയിക്കുന്ന പാതയാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.

മാഫിയയുടെ കുറ്റകൃത്യങ്ങളാൽ മലിനമായ ചുറ്റുപാടിലാണ് ഈ സ്ത്രീകൾ ജനിച്ച് വളർന്നതെന്നും എന്നാൽ അതിൽ നിന്ന് മോചിതരാകാൻ ധൈര്യത്തോടെ തീരുമാനമെടുത്ത അവരെ അഭിനന്ദിച്ച പാപ്പാ അവർ അഭിമുഖീകരിക്കാനിടയുള്ള ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അനിവാര്യമായ നിമിഷങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അവർ ഒറ്റയ്ക്കല്ലയേശു അരികിൽ ഉണ്ടെന്ന് ഓർക്കാൻ പാപ്പാ അവരെ ഉപദേശിച്ചു. ഒരു ചെറിയ സുവിശേഷ ഗ്രന്ഥം  അവരോടൊപ്പം സൂക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പാ യേശുവിനോടും അവന്റെ ശിഷ്യന്മാരോടും ഒപ്പം നടക്കുന്നതായി സങ്കൽപ്പിച്ച് ദിവസവും അതു വായിക്കാൻ നിർദ്ദേശിച്ചു. യേശുവിന്റെ  കുരിശ് നമ്മുടെ പോരാട്ടങ്ങൾക്ക് അർത്ഥം നൽകുന്നുവെന്നും അവിടുത്തെ പുനരുത്ഥാനം പ്രത്യാശയുടെ ഉറവിടമാണെന്നും പാപ്പാ വ്യക്തമാക്കി. അവരുടെ സന്ദർശനത്തിന് നന്ദി അറിയിക്കുകയും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു. പിന്നീട് പരിശുദ്ധ അമ്മയുടെ സംരക്ഷണവും തന്റെ ആശീർവ്വാദവും നൽകി കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.

You might also like