സഭ കുടുംബവും,നമ്മൾ സഹോദരങ്ങളുമാണ്: ഫ്രാൻസിസ് പാപ്പാ

0
നവംബർ മാസം ആറാം തീയതി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 7500 ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച നടത്തി അവർക്ക് സന്ദേശം നൽകുകയും ചെയ്തു

ഇപ്രകാരം സാഹോദര്യത്തിന്റെ മധുരം പകരുന്ന സഭ  നമ്മുടെ കുടുംബവും, നമ്മൾ എല്ലാവരും സഹോദരങ്ങളുമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. കുട്ടികൾ ഓരോരുത്തരെയും, വ്യക്തിപരമായി ആശ്ലേഷിക്കുവാൻ  പാപ്പാ ആഗ്രഹിച്ചുവെങ്കിലും, എണ്ണം കൂടുതലായിരുന്നതിനാൽ അതിനു സാധിക്കാത്തതിൽ തനിക്കുള്ള വിഷമവും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ വൈശിഷ്ട്യതയും, പ്രായത്തിന്റെ മനോഹാരിതയും അടിവരയിട്ടു പറഞ്ഞ പാപ്പാ, ഈ മനോഹാരിത അഭംഗുരം തുടരണമെന്നും എല്ലാവരെയും ഓർമ്മിപ്പിച്ചു.

You might also like