മലയാളികളായ ക്രിസ്തീയ വിശ്വാസികളുടെ കുടിയേറ്റം യുകെയിൽ കൂടുന്നതായി റിപ്പോർട്ട്

0

ലണ്ടൻ: മലയാളികളായ ക്രിസ്തീയ വിശ്വാസികളുടെ കുടിയേറ്റം യുകെയിൽ കൂടുന്നതായി റിപ്പോർട്ട്.  ഇതേ സമയം തദ്ദേശീയരായ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 59.3% ആയിരുന്നെങ്കിൽ 2021 – ൽ അത് 46.2% ആയി കുറഞ്ഞിട്ടുണ്ടെന്ന വിഷയവും ഗാർഡിയൻ ചൂണ്ടിക്കാട്ടി. തദ്ദേശിയ ക്രിസ്തിയ സമൂഹത്തിൻ്റെ യുകെയിലെ പൊതുവായ സ്ഥിതി മോശമാണ്. പുതിയ സെൻസസ് അനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്തീയ അനുയായികളുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നതായിട്ടാണ് കണക്ക്. കേരളത്തിൽ ക്രിസ്തീയ വിശ്വാസികളുടെ എണ്ണം കുറയുന്നുമുണ്ട്.

You might also like