നേപ്പാൾ ബസ് അപകടം: മരണം 27 ആയി
കാഠ്മണ്ഡു: ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കു പോയ ബസ് മാർസ്യാംഗ്ദി നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഗോരഖ്പുരിൽനിന്നു കാഠ്മണ്ഡുവിലേക്ക് പൊഖാറ വഴി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 45 അംഗ സായുധ പോലീസ് വിഭാഗം ഉടനടി രക്ഷാപ്രവർത്തനത്തിനെത്തിയതായി നേപ്പാൾ വ്യക്തമാക്കി. ഇവർക്കു പുറമേ എപിഎഫിലെ 35 സൈനികരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് തനാഹുനിലെ ജില്ലാ പോലീസ് ഓഫീസ് വക്താവ് ഡിഎസ്പി ദീപക് കുമാർ രായ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ബസ്. അപകടത്തിൽപ്പെട്ടവരെല്ലാം മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലക്കാരാണ് സ്വദേശികളാണ്.