ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും അതിക്രമം

0

ഡല്‍ഹി: ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും അതിക്രമം. സുഗമജില്ലയിലെ കരിഗുണ്ടം ഗ്രാമത്തിലെ ആറ് ക്രൈസ്തവ കുടുംബങ്ങളെ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറാകാത്തതിനെ ത്തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. പ്രത്യേക ഗ്രാമസഭകൂടിയാണ് ഗ്രാമത്തിലെ ക്രൈസ്തവരായ കുടുംബങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഏഴ് വര്‍ഷം മുമ്പ്‌ ക്രിസ്തുമതം സ്വീകരിച്ച ആറു കുടുംബങ്ങളെയാണ് പുറത്താക്കിയത്. ഇത്രയധികം പീഡനം നേരിട്ടിട്ടും ആറു കുടുംബങ്ങളും തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇവരെ പുറത്താക്കുകയായിരുന്നു.

പൂനം വിനയ്, കുര്‍സം ജഗയിയ, സാല്‍വം പാലെ, കോക്കോ റാമെ, ജോഗാ, ബുട്ടാര്‍ സിന്‍ഗ എന്നീവരാണ് തങ്ങള്‍ മരിച്ചാലും ക്രിസ്തുമതം ഉപേക്ഷിക്കില്ലെന്ന് ഉറക്കെ പ്രസ്താവിച്ച കുടുംബതലവന്മാര്‍. തുടര്‍ന്ന് ഇവരെ ഗ്രാമത്തില്‍ നിന്നും ഉടന്‍ പുറത്താക്കാന്‍ വില്ലേജ് കൗണ്‍സില്‍ ഉത്തരവിടുകയായിരുന്നു. അക്രമികളായ ഒരു സംഘമാളുകള്‍ ഇവരുടെ വീടുകളില്‍ കയറി അവരുടെ സാധനങ്ങലെല്ലാം ഒരു ട്രാക്ടറില്‍ കയറ്റി അവരെ അടുത്തുള്ള വനത്തില്‍ കൊണ്ടുപോയി തള്ളിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കുടിയൊഴിപ്പിക്കലിനിടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 12 നാണ് ഇവരെ നാടുകടത്തിയത്. എന്നാല്‍ പിറ്റേന്ന് സി.ആര്‍.പി.എഫിന്റെ സഹായത്തോട് അവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും ഗ്രാമവാസികള്‍ അവരെ നാട്ടില്‍ പ്രവേശിക്കുവാന് അനുവദിച്ചില്ല. പിന്നീട് കുടുംബങ്ങള്‍ അടുത്തുള്ള ദൈവാലയത്തില്‍ താമസമാക്കി. വീണ്ടും പോലീസുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 14 ന് ഗ്രാമത്തിലേക്ക് തിരികെ പ്രവേശിപ്പിച്ചു.

You might also like