റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ

0

വിഷയം: നിത്യവിവാഹവും വിവാഹ വിരുന്നും കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജൂലൈ 14 തിങ്കൾ മുതൽ 16 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഫെയ്‌ത്ത് ഹോം ജംഗ്ഷൻ റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

14, 15, 16 തീയതികളിൽ വൈകിട്ട് 5.45 ന് ‘നിത്യവിവാഹവും വിവാഹ വിരുന്നും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

You might also like