ഫെെനലിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം
ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച പാകിസ്താന്‍. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.
