ട്രെയിനില്‍ ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നറുകള്‍ കഴുകി വീണ്ടും ഉപയോഗിക്കുന്നതായി ആരോപണം.

0

ചെന്നൈ: ട്രെയിനില്‍ ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നറുകള്‍ കഴുകി വീണ്ടും ഉപയോഗിക്കുന്നതായി ആരോപണം. ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ട്രെയിനിലെ ഭക്ഷണം വിതരണം സോഷ്യൽ മീഡിയയിലടക്കം ചര്‍ച്ചാവിഷയമായത്.

ട്രെയിനില്‍ ഉപയോഗിച്ച ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടെയ്‌നര്‍ ബോക്‌സുകള്‍ കാറ്ററിങ് ജീവനക്കാരന്‍ കഴുകിയെടുത്ത് സൂക്ഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാരനാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഇത് എപ്പോഴത്തെ വീഡിയോ ആണെന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല.

യാത്രക്കാരുടെ കമ്പാര്‍ട്ട്‌മെന്റിലെ വാഷ്‌ബേസിനിലിട്ടാണ് കണ്ടെയ്‌നറുകള്‍ കഴുകിയെടുക്കുന്നത്. പാത്രങ്ങള്‍ കഴുകുന്നത് യാത്രക്കാരന്‍ ചോദിക്കുമ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടിയും നല്‍കുന്നില്ല. എന്തിനാണ് ഉപയോഗിച്ചവ കഴുകിയെടുക്കുന്നത് എന്ന ചോദ്യത്തിന്, തിരിച്ചയക്കാന്‍ എന്നാണ് മറുപടി നല്‍കുന്നത്. പാന്‍ട്രിയില്‍ നിന്ന് കഴുകാതെ യാത്രക്കാരുടെ കമ്പാര്‍ട്ട്‌മെന്റിലിട്ട് കഴുകുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോള്‍ അതിന് മറുപടിയില്ല

You might also like