നവോത്ഥാന കാലഘട്ടത്തിലെ കൈയെഴുത്തു പ്രതി ഇറ്റലിയിലെപ്രശസ്തമായ ബൈബിൾ റോമിൽ പ്രദർശനത്തിന്

0

റോം: വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ബൈബിൾ പ്രദർശനത്തിന് റോം വേദിയാകുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു അപൂർവ നിധിയായ ‘ബോർസോ ഡി എസ്റ്റെ ബൈബിൾ’ (Borso D’Este Bible) ആണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നത്. 2026 ജനുവരി 16 വരെയാണ് ഈ ചരിത്രപ്രധാനമായ കൈയെഴുത്തുപ്രതി പൊതുജനങ്ങൾക്ക് സന്ദർശിക്കാനാവുക.

1455 നും 1461നും ഇടയിലാണ് ഈ ബൈബിൾ സൃഷ്ടിക്കപ്പെട്ടത്. ഡ്യൂക്ക് ബോർസോ ഡി’എസ്റ്റെയുടെ നിർദേശ പ്രകാരം പ്രമുഖ കാലിഗ്രാഫർമാരായ പിയട്രോ പൗലോ മാരോൺ, ചിത്രകാരന്മാരായ ടാഡിയോ ക്രിവെല്ലി, ഫ്രാങ്കോ ഡീ ​​റുസ്സി എന്നിവർ ചേർന്നാണ് ഇത് നിർമിച്ചത്.

നവോത്ഥാന കാലഘട്ടത്തിലെ ഈ കൈയെഴുത്തു പ്രതിയുടെ പേജുകളിൽ വിപുലമായ മിനിയേച്ചർ പെയിന്റിങുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫോളിയോയിലും കാണുന്ന നിർമാണത്തിന്റെ സവിശേഷതകൾ ആ കാലഘട്ടത്തിലെ കലാമികവിൻ്റെ ഉത്തമ ഉദാഹരണമാണ്

You might also like