
സമാധാന ശ്രമങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു.
സമാധാന ശ്രമങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ ഊർജനിലയങ്ങൾ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ ഉറപ്പ് നിലനിൽക്കെത്തന്നെ ഇറാനിൽ കനത്ത ആക്രമണമുണ്ടായി. ഖൊറംഷഹറിലെ പവർപ്ലാന്റിലും പൈപ്പ്‌ലൈനിലും ഇസ്ഫഹാനിലെ ഊർജനിലയത്തിലും ഇസ്രയേലും അമേരിക്കയും ചേർന്ന് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. എന്നാൽ വാതക വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇറാന് 150 വൈദ്യുതനിലയങ്ങളുണ്ടെന്നും, ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ഇറാനെ കാര്യമായി ബാധിക്കില്ലെന്നും ഊർജമന്ത്രി അബ്ബാസ് അലിയാബ്ദി അവകാശപ്പെട്ടു. ഐആർജിസിയുടെ ആയുധശാലകൾ ഉൾപ്പെടെ ഇറാന്റെ 50-ലേറെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ 100 കിലോ ഭാരമുള്ള പോർമുന ഘടിപ്പിച്ച മിസൈൽ ഇസ്രയേൽ പ്രതിരോധം ഭേദിച്ച് സെൻട്രൽ ടെൽ അവീവിൽ പതിച്ചു. ആറുപേർക്ക് പരിക്കേൽക്കുകയും പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
