വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

0

ന്യൂഡല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവിലുള്ള 543 ല്‍ നിന്ന് 816 ആയി വര്‍ധിപ്പിക്കാനാണ് ആലോചന. ഓരോ സംസ്ഥാനത്തിനുമുള്ള നിലവിലെ സീറ്റുകളുടെ അനുപാതം നിലനിര്‍ത്തിക്കൊണ്ടു തന്നെ ആയിരിക്കും അംഗസംഖ്യ വര്‍ധിപ്പിക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിയമം ഭേദഗതി ചെയ്യാനും ലോക്‌സഭയുടെ ആകെ അംഗസംഖ്യ വര്‍ധിപ്പിക്കാനും ഓരോ സംസ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ നിലവിലെ അനുപാതം നിലനിര്‍ത്താനും ചര്‍ച്ചയില്‍ നിര്‍ദേശങ്ങളുണ്ടായി. ഇതുപ്രകാരം 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

നിലവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റുകളുടെ വിഹിതം കണക്കിലെടുക്കുമ്പോള്‍ ലോക്സഭാ സീറ്റുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം ഉത്തര്‍പ്രദേശിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള യുപിയില്‍ അംഗസംഖ്യ 80 ല്‍ നിന്ന് 120 ആയി ഉയരും. ഇതില്‍ 40 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും

You might also like