ഈ വക തട്ടിപ്പ് യുക്തിവാദവും കൊണ്ട് വരുന്നവരെ സൂക്ഷിക്കുക

പാസ്റ്റർ പ്രിൻസ് നിലമ്പൂർ

0

പത്രോസ് പറഞ്ഞത്, ഇങ്ങനെയാണ്
👇
ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
(2 പത്രൊസ് 3:9)

എന്നാൽ ആദ്യഭാഗം വിഴുങ്ങിയ ചിലർ വാക്യത്തിന്റെ അവസാന ഭാഗം മാത്രം ഉപയോഗിച്ച് ഇനി ഒരു രണ്ടായിരം കൊല്ലം കൂടി താമസിപ്പിക്കാൻ ഉള്ള സാധ്യത ആരായുകയാണ്. ആരും നശിക്കരുത് എന്ന് ആഗ്രഹിക്കുന്ന കർത്താവ്‌ ഒരാളെയെങ്കിലും നരകത്തിൽ ഉപേക്ഷിക്കുമോ ? അതുകൊണ്ട് നരകം എന്നൊന്ന് ഇല്ല എന്ന തത്വം വിളമ്പുന്ന ഗ്ലോറിയസ് ഭ്രാന്തിന്റെ തോളിൽ കൈ ഇട്ടതിന്റെ എഫക്ട് എന്നല്ലാതെ എന്ത് പറയാൻ ❓️

2000 കൊല്ലം കർത്താവ്‌ വന്നില്ല, അതുകൊണ്ട് ഇനിയും 2000 കൊല്ലം വരാതിരിക്കാൻ സാധ്യത ഇല്ലേ എന്ന് ചോദിച്ചവരോട് തിരിച്ചു ചോദിക്കട്ടെ,
പത്രോസ് ഇത് പറഞ്ഞത്, കർത്താവിന്റെ വരവ് താമസം എന്ന് വിചാരിക്കുന്നവരെ ഖണ്ഡിച്ചു കൊണ്ടല്ലേ ❓️❓️❓️

ദൈവമക്കൾ സൂക്ഷിക്കുക.
ഇത്തരം വഞ്ചനാതത്വം കൊണ്ട് ഊടാടി നടക്കുന്ന പരഹാസികൾ നിങ്ങളുടെ പ്രത്യാശയെയും ഏകാഗ്രതയെയും കെടുത്തിക്കളയരുത്.

അപ്പോസ്തലർ ഇത്തരക്കാരെ കുറിച്ച് പറയുന്നതു ശ്രദ്ധിച്ചു നോക്കുക
👇
▪️ അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ. (യൂദാ 1:18-19)
▪️ ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. (യൂദാ 1:10)
▪️ അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു. (യൂദാ 1:11)
▪️ എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. (2 പത്രൊസ് 2:1-3)
▪️ തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 2:19)

▪️ തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു. (2 പത്രൊസ് 2:21-22)

You might also like