ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഇടിച്ച് അപകടം

0

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഇടിച്ച് അപകടം. സ്പൈസ് ജെറ്റ് വിമാനം നിര്‍ത്തിയിട്ട ആകാശ എയർ വിമാനത്തിന്റെ ചിറകിലിടിക്കുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവിമാനങ്ങളുടെ ചിറകുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സാധരണഗതിയില്‍ നിര്‍ത്തിയിട്ട വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറാറില്ല. രണ്ടു വിമാനങ്ങള്‍ക്കിടയിലും നിശ്ചിത അകലം ഉണ്ടാകാറുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനത്തിന് വീഴ്ച പറ്റിയോ എന്നതടക്കമാണ് അന്വേഷിക്കുന്നത്.

You might also like