
ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകുന്നു
ന്യൂഡൽഹി: ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകവെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ നനവ്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത വേനൽച്ചൂടാണ്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലായതോടെ അരങ്ങേറുന്ന ശക്തമായ വെയിലും വരണ്ട കാറ്റും ജനജീവിതം ദുസ്സഹമാക്കി. ഡൽഹിയിൽ ചൂട് വരുംദിവസങ്ങളിൽ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിലും ചൂട് കഠിനമായി തുടരുകയാണ്. യു.പിയിലെ ബന്ദയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില- 48.2 ഡിഗ്രി
