രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും.

ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എണ്ണകമ്പനികള്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരും.

യുഎസിന്റെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്നാണ് എണ്ണകമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ വര്‍ധന വരുത്തിയത്. ക്രൂഡോയില്‍ വില വര്‍ധിച്ചതോടെയാണ് വില കൂട്ടിയത്. ഇതില്‍ വാണിജ്യ പാചകവാതക സിലിണ്ടറിനാണ് ഏറ്റവും കൂടുതല്‍ വര്‍ധന വരുത്തിയത്. ഇതില്‍ ചെറിയൊരു അംശം മാത്രമാണ് ഇപ്പോള്‍ കുറച്ചത്.

You might also like