കര്‍ദ്ദിനാള്‍ ജോര്‍ജ്‌ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

0

റോം:എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി വത്തിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. സീറോ മലബാര്‍ സഭ ഭൂമി ഇടപാടിലായിരുന്നു അന്വേഷണം.
ഭൂമി ഇടപാടില്‍ സഭാ താത്‌പര്യം സംരക്ഷിക്കപ്പെട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. അതിരൂപതയുടെ വസ്‌തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പ്പന നടത്തിയതിലും കോട്ടപ്പടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാളിന്‌ വീഴ്‌ച പറ്റിയെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തന്റെ പേരില്‍ ദീപിക പത്രത്തില്‍ പത്ത്‌ക കോടി രൂപ വിലമതിക്കുന്ന ഓഹരി എടുക്കാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഭൂമി ദല്ലാള്‍ സാജു വര്‍ഗീസിനോട്‌ ആവശ്യപ്പെട്ടത്‌ കേട്ടതായി അന്ന്‌ സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദര്‍ ജോഷി പുതുവ കമ്മീഷന്‌ മുമ്പാകെ മൊഴി നല്‍കി.
കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്‌. സഭയുടെ കോട്ടപ്പടിയിലെ ഭൂമി വിറ്റ്‌ നഷ്ടം നികത്തണമെന്നും വില്‍പ്പന തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ്‌ സിനഡിന്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

You might also like