BREAKING// പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തി

0

 

പുൽവാമയിൽ ഭീകരാക്രമണം. ജമ്മു കശ്മീരിൽ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്.

എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. മകൾ റാഫിയ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

You might also like