TOP NEWS| രാജ്യത്തേക്ക് വിദേശത്ത് നിന്നുള്ള കൽക്കരി ഇറക്കുമതി കുത്തനെ ഉയർന്നു

0

 

ദില്ലി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള കൽക്കരി ഇറക്കുമതി ഏപ്രിൽ മാസത്തിൽ കുത്തനെ വർധിച്ചു. 30.3 ശതമാനമാണ് വർധന. 22.27 ദശലക്ഷം ടൺ കൽക്കരിയാണ് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 17.09 ദശലക്ഷം ടൺ കൽക്കരിയായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി കൽക്കരി വാങ്ങി സൂക്ഷിക്കാനുള്ള തീരുമാനവും വിതരണത്തിലെ ആശങ്കയുമാണ് ഇറക്കുമതി വർധിക്കാൻ കാരണമായി പറയുന്നത്.

You might also like