ഇന്‍ഡ്യ, ബ്രിട്ടന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ജര്‍മനി

0

ബര്‍ലിന്‍: (06.07.2021) ഇന്‍ഡ്യ, ബ്രിട്ടന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ജര്‍മനി. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനി യാത്രാ വിലക്ക് ഏര്‍പെടുത്തിയത്. ഇന്‍ഡ്യ, നേപാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബര്‍ട് കോച് ഇന്‍സ്റ്റിറ്റിയൂട് അറിയിച്ചു. ഇതോടെ ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ തടസങ്ങള്‍ ഇല്ലാതാകും.

 

അതേസമയം ക്വാറന്റീന്‍, കോവിഡ് പരിശോധനാ കാര്യങ്ങള്‍ തുടരും. കോറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായിട്ടാണ് ജര്‍മനി വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

You might also like