TOP NEWS| ഇലക്ട്രിക് വാഹന വിപ്ലവത്തിനൊരുങ്ങി ഒല; അടുത്ത ലക്ഷ്യം ഒല ഇലക്ട്രിക് കാറുകള്‍
ഓൺലൈൻ ടാക്സി സേവനദാതാക്കളിൽ നിന്ന് ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന ലേബലിലേക്കും വളർന്നിരിക്കുകയാണ് ഒല. കഴിഞ്ഞ ദിവസമാണ് ഒല ഇലക്ട്രിക് ബ്രാന്റിന്റെ കീഴിൽ എസ്1, എസ്1 പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ എത്തിയത്. ഇലക്ട്രിക് ഇരുചക്ര വാഹന ശൃംഖല കാര്യക്ഷമമാക്കുന്നതിനൊപ്പം ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് ചുവടുവയ്ക്കുമെന്ന സൂചനയാണ് ഒലയുടെ മേധാവിയായ ഭവീഷ് അഗർവാൾ നൽകുന്നത്.