TOP NEWS| അഫ്ഗാനിലെ യു.എസ് ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവുമെന്ന് റിപ്പോര്‍ട്ട്

0

 

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനു ശേഷം ഏറ്റവും ഒടുവില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് യു.എസ് എയ്ഡ് ഗ്രൂപ്പിലെ സന്നദ്ധപ്രവര്‍ത്തകനും കുടുംബവുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ എ‌ഞ്ചിനിയറായ 43കാരന്‍ സെമാരി അഹ്മദിയും കുടുംബവുമാണ് മരിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like