ജോമോൻ ജോയിക്ക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ്

0
കുമ്പനാട് : ഐപിസി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ വൈസ് പ്രസിഡന്റായ ജോമോൻ ജോയിക്കു കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും THERMOPLASTIC TOUGHENED EPOXY BASED BLENDS AND NANOCOMPOSITES എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു സുവിശേഷകന്റെ മകനായി വളർന്ന ജോമോൻ, ആലപ്പുഴ മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ നിന്നുമാണ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചത്.
യുവജന പ്രവർത്തകനായ അദ്ദേഹം അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നീ പദവി വഹിച്ചിട്ടുണ്ട്.
ഐപിസി വർഷിപ്‌ സെന്റർ ചവറ സഭയുടെ ശുശ്രൂഷകൻ ആയി പ്രവർത്തിക്കുന്ന പാസ്റ്റർ ജോയി ജോണിന്റെ മകനാണ്.
ഐപിസി എബനേസർ ഇടയ്ക്കാട് സഭാഗമായ ജോമോൻ അധ്യാപകനും കൗൺസിലറുമാണ്.
You might also like