TOP NEWS| ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും
ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുമെന്നാണ് പി.എൻ.ബിയുടെ മുന്നറിയിപ്പ്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നി പൊതുമേഖല ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബർ മുതൽ അസാധുവാകുന്നത്. 2020 ഏപ്രിലിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പി.എൻ.ബിയിൽ ലയിച്ചിരുന്നു. അലഹബാദ് ബാങ്ക് 2020 ഏപ്രിലിൽ ഇന്ത്യൻ ബാങ്കിലും ലയിച്ചിരുന്നു.