TOP NEWS| എസ്ബിഐയെ പോലെ വലിപ്പമുള്ള നാല് ബാങ്കുകൾ കൂടി വേണം: നിർമല സീതാരാമൻ
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങൾ നിവർത്തിക്കാനും ഡിജിറ്റൈസേഷന്റെ വളർച്ച ഉൾക്കൊള്ളാനുംകഴിയേണ്ടതുണ്ടെന്ന് അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.