TOP NEWS| മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ സർവേയുമായി സർക്കാർ
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സാമൂഹിക സാമ്പത്തിക സര്‍വേ നടത്തുന്നു. കുടുംബശ്രീ മുഖേന സര്‍വ്വെ നടത്താനാണ് മന്ത്രിസഭ തീരുമാനം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ചിലയിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.