TOP NEWS| ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ്നാട് മുന്‍മന്ത്രിയ്ക്ക് അഞ്ച് വര്‍ഷം തടവ്
ഫണ്ട് ദുരുപയോഗം ചെയ്ത കുറ്റത്തിന് തമിഴ്നാട്ടിലെ മുന്‍മന്ത്രി ഇന്ദിരാ കുമാരിയ്ക്കും ഭര്‍ത്താവ് ബാബുവിനും പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. 1991-96 കാലത്ത് ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേ ഫണ്ട് ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് തടവ് ശിക്ഷ. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.