എബനേസർ സിറ്റി ചർച്ച്‌ ശിശ്രൂഷകൻ പാസ്റ്റർ റോയ്‌ സാമുവൽ രാജി വയ്ച്ചു

0

മെൽബൺ: മെൽബൺ എബനേസർ സിറ്റി ചർച്ച്‌ ശിശ്രൂഷകൻ പാസ്റ്റർ റോയ്‌ സാമുവൽ രാജി വയ്‌ച്ചു. എബനേസർ സിറ്റി സഭയിലെ പതിനൊന്ന് വർഷത്തെ ശിശ്രൂഷക്ക്‌ വിരാമം കുറിച്ച രാജിക്കത്ത്‌ കഴിഞ്ഞ ഞായറാഴ്ച്ച ആരാധനക്ക്‌ ശേഷം കൂടിയ കമ്മറ്റി മീറ്റിങ്ങിലാണ്‌ അദ്ദേഹം സമർപ്പിച്ചത്‌. ശേഷം സഭാ ഒഫീഷ്യൽ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിശ്വാസികളെ തന്റെ രാജി അറിയിക്കുകയും ചെയ്തു.

ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം തീരുമാനത്തെക്കുറിച്ച്‌ വളരെയധികം ചിന്തിക്കുകയും എല്ലാ സാധ്യതകളെക്കുറിച്ച്‌ പരിഗണിക്കുകയും ചെയ്ത ശേഷമാണ്‌ ഈ തീരുമാനം എന്നതിനാൽ, തീരുമാനം അന്തിമമാണന്നും അതിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹത്തിന്റെ രാജിക്കത്തിൽ സൂചിപ്പിക്കുന്നു.

സഭാ നേതൃത്ത്വം അദ്ദേഹത്തിന്റെ രാജി പിൻവലിക്കണമെന്നും തുടർന്ന് ശിശ്രൂഷിക്കണമെന്നുമുള്ള അപേക്ഷ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നാണ്‌ ഇതുവരെയുള്ള സ്ഥിരീകരണം.

എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി, മെൽബൺ സഭയുടെ ഔട്ട്‌ റീച്ച്‌ മിനിസ്ട്രിയിൻ ഭാഗമായി മെൽബണിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങൾ കേന്ദ്രീകരിച്ചു‌ 2010 ൽ ആരംഭിച്ച ശാഖയാണ് എബനേസർ സിറ്റി ചർച്ച്‌. 2017 മുതൽ എബനേസർ ക്രിസ്ത്യൻ അസ്സംബ്ലിയുമായുള്ള ബന്ധങ്ങൾ വിച്ചേധിച്ച്‌ എബനേസർ സിറ്റി‌ സഭ സ്വതന്ത്രമായി പ്രവർത്തിച്ചു വരുന്നു.

You might also like