TOP NEWS| കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി
ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. സമരത്തിന്റെ പേരിൽ ഗതാഗത കുരുക്കുണ്ടാകാൻ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.