ന്യൂ സൗത്ത്‌ വെയിൽസ്‌ പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ രാജിവച്ചു

0

സിഡ്നി: രാജിക്കായുള്ള തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു. പുതിയ പ്രീമിയർ വൈകാതെ സ്ഥാനമേൽക്കുമെന്നും ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചചെയ്തതിന് ശേഷമായിരിക്കും തീയതി തീരുമാനിക്കുകയെന്നും ഗ്ലാഡിസ്‌ പറഞ്ഞു.

മുൻ എംപി ഡാരിൽ മഗ്വയറുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ പൊതുജനത്തെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്ലാഡിസ് ബെറജക്ലിയൻ രാജിവച്ചത്. 

ഓസ്‌ട്രേലിയൻ ക്ലേ ടാർഗറ്റ് അസോസിയേഷന് 2016/17 കാലയളവിൽ നൽകിയ ഗ്രാന്റുമായി ബന്ധപ്പെട്ട് ICAC അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ 2018ൽ വാഗാ വാഗയിലെ റിവറിനെ കൺസേർവറ്റോറിയം ഓഫ് മ്യുസിക്ന് നൽകിയ ഫണ്ടിങ്ങും അന്വേഷണത്തിന് വിധേയമാകുമെന്നാണ്‌ അറിയുവാൻ കഴിയുന്നത്‌.

You might also like