TOP NEWS| പൊറോട്ട വാങ്ങിയാൽ ബീഫ് കറി തികച്ചും സൗജന്യം; വ്യത്യസ്തമായ തട്ടുകടയുമായി പാസ്റ്റർ സജിയും കുടുംബവും

0

ചങ്ങനാശ്ശേരി: ചീരംചിറ-ഇടത്തറക്കടവ് ടൂറിസം പദ്ധതിയുടെ സമീപത്ത് പാസ്റ്റർ സജിച്ചേട്ടനും മിനിച്ചേച്ചിയും കൂടി നടത്തുന്ന ഭക്ഷണശാലയാണിത്. ഒരുപക്ഷേ, മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഈ കടയ്ക്കുണ്ട്.
ഇവിടെ പൊറോട്ടയ്ക്ക് കറി ബീഫാണ്, അതും തികച്ചും സൗജന്യമായി.

അത്ഭുതപ്പെട്ടോളൂ, അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയരുന്ന ഈ സാഹചര്യത്തിൽ ബീഫ് കറി (ചാറല്ല) തികച്ചും സൗജന്യമായി നല്കിയതിലെ ചേതോവികാരം ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചതേയുള്ളു…..
“വിശക്കുന്നവന് തൃപ്തിയാവണം..”
ചേട്ടൻറ വാക്കുകൾക്ക് നന്മയുടെ നറുമണം

You might also like