TOP NEWS| പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേട്; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.