TOP NEWS| അതിർത്തിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

0

അതിർത്തിയിൽ ഒരു  വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി എം.എം നരവണെ. ചൈനീസ് സേന അതിർത്തിയിൽ തുടരന്നിടത്തോളം ഇന്ത്യൻ സേനയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചർച്ചക്ക് മുമ്പാണ്  കരസേനാ മേധാവിയുടെ പ്രതികരണം. പതിമൂന്നാം വട്ട ഇന്തോ ചൈന കമാൻഡർ തല ചർച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റമാണ്  ചര്‍ച്ചയിലെ ഏറ്റവും പ്രധാന വിഷയം എന്നിരിക്കെയാണ് കരസേനാ മേധാവി നിലപാട് പ്രഖ്യാപിച്ചത്.

You might also like