കൽക്കരിക്ഷാമം: ഉത്തരേന്ത്യയിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങി

0

ന്യൂഡൽഹി ∙ കൽക്കരിക്ഷാമം കാരണം രാജസ്ഥാനിൽ പലയിടത്തും 4 മണിക്കൂറും പഞ്ചാബിൽ 3 മണിക്കൂറും വൈദ്യുതി മുടങ്ങി. വേണ്ടതിന്റെ പകുതി കൽക്കരി മാത്രമാണ് കോൾ ഇന്ത്യയിൽനിന്നു ലഭിക്കുന്നതെന്നു രാജസ്ഥാൻ സർക്കാർ അറിയിച്ചു. പടിഞ്ഞാറൻ യുപിയിൽ പവർകട്ട് വ്യാപകമാണ്.

ഊർജപ്രതിസന്ധിയില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടയിലും, പ്രതിസന്ധിയുണ്ടെന്നും പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ഏറെ പണം ചെലവാകുന്നുണ്ടെന്നും ഭരണമുന്നണിയായ എൻഡിഎയ്ക്ക് ഒപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

You might also like