TOP NEWS| അബൂദബി ആശുപത്രികളിൽ ഇനി മലാഫി; രോഗികളുടെ വിവരങ്ങൾ പരസ്പരം ലഭ്യമാക്കാം
അബൂദബിയിലെ മുഴുവൻ ആശുപത്രികളും മലാഫി പ്ലാറ്റ്ഫോം മുഖേന ബന്ധപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗൾഫ് മേഖലയിലെ ആദ്യത്തെ ആരോഗ്യ വിവര കൈമാറ്റ സംവിധാനമാണ് മലാഫി. ചികിത്സ തേടുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ആരോഗ്യസ്ഥാപനങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്ന ഏകീകൃത സംവിധാനമാണ് മലാഫി. അബൂദബിയിലെ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്.