TOP NEWS| ‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിങ്

0

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാ ഗാന്ധിയെ വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. സായുധ സേനയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like