TOP NEWS| ടാറ്റയുടെ പഞ്ചിന് പ്രാരംഭ വില 5.49 ലക്ഷം; അടുത്ത വർഷം മുതൽ പുതിയ വില!
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ എത്തിച്ച മിനി എസ്.യു.വി. മോഡലായ പഞ്ചിന്റെ വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളിൽ വിപണിയിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതൽ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, 2022-ജനുവരി ഒന്ന് മുതൽ പുതില വില പ്രാബല്യത്തിൽ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.