TOP NEWS| റോഡ് നിർമ്മാണം പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്
റോഡ് നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി. കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.