TOP NEWS| മുല്ലപെരിയാർ; പ്രതികരണവുമായി സംവിധായകൻ

0

‘ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം; 30 ലക്ഷം പേരുടെ മരണമൊഴി കോടതിക്ക് തള്ളിക്കളയാനാവില്ലെ’ന്ന് സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉടൻ വേണമെന്ന ആവശ്യം സൈബർ ഇടങ്ങളിലും സജീവമാവുകയാണ്. ഇതിന് പിന്തുണയുമായി ഒട്ടേറെ പേരാണ് എത്തുന്നത്. സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചു. ‘ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല.’ അദ്ദേഹം കുറിച്ചു. ട്രോൾ പേജുകളിൽ അടക്കം മുല്ലപ്പെരിയാർ വിഷയം വീണ്ടും സജീവമാവുകയാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 1896ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടകരമായ വിധത്തിൽ ചോർച്ച ദൃശ്യമായത് 1977ലാണ്. സുർക്കി മിശ്രിതം വലിയ തോതിൽ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി.

You might also like