TOP NEWS| കർണ്ണാടകത്തിലെ സഖ്യ സർക്കാരിനെ അട്ടിമറിച്ചത് പെഗാസസ് വഴി, ജനാധിപത്യം കൊലചെയ്യപ്പെട്ടു: രാഹുൽ ഗാന്ധി

0

കർണ്ണാടകത്തിലെ സഖ്യ സർക്കാരിനെ അട്ടിമറിച്ചത് പെഗാസസ് ഉപയോഗിച്ചാണെന്നും ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി വിധി പെഗാസസിൽ നിർണ്ണായ ചുവടുവെയ്പ്പാണെന്നും ഇനിയെങ്കിലും സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഒരുപാട് പേരുടെ ഫോണുകൾ പെഗാസസ് ചോർത്തിയെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടെങ്കിലും സത്യം പറയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like