TOP NEWS| ഇടത്തരക്കാർ ദാരിദ്ര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിൽ ഇന്ത്യാക്കാർക്ക് വിശ്വാസമില്ല: രഘുറാം രാജൻ
ദില്ലി: കൊവിഡിനെ (Covid-19) തുടർന്നുള്ള സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലുള്ള (India’s economic future) ഇന്ത്യാക്കാരുടെ (Indians) വിശ്വാസം കൂടുതൽ നഷ്ടപ്പെടുത്തിയെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ (former RBI governor Raghuram Rajan). സമീപ വർഷങ്ങളിൽ ഈ പ്രതീക്ഷയിൽ രാജ്യത്തെ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വസം ക്രമേണ ഇടിഞ്ഞു. കൊവിഡ് കാലത്ത് നിരവധി ഇടത്തരം കുടുംബങ്ങൾ (Middile Income families) ദാരിദ്ര്യത്തിലേക്ക് (poverty) തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.