TOP NEWS| ‘മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പൂര്‍ണ അധികാരം വേണം’: തമിഴ്നാട്ടില്‍ പ്രതിപക്ഷ സമരം
മുല്ലപ്പെരിയാർ ഡാമിലെ വെള്ളം തുറന്നുവിട്ടത് മുതല്‍ തമിഴ്നാട്ടില്‍ പ്രതിഷേധം തുടങ്ങിയതാണ്. കേരളത്തിലെ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും ഡാം സന്ദർശിച്ചപ്പോഴും തമിഴ്നാട്ടില്‍ പ്രതിഷേധം ഉയർന്നു. ഡാം പൂർണമായും തമിഴ്നാടിന്റെ വരുതിയിലാക്കണം, കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ പോലും അങ്ങോട്ട് പ്രവേശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ആവശ്യം.