TOP NEWS| നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള 6 പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണം.കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. വിടുതല്‍ ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.