TOP NEWS| സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിൽ വർധന; അഞ്ച് വർഷത്തിനിടെ മരിച്ചത് 52 പേർ
സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിൽ വർദ്ധന. ഈ വർഷം ഇതുവരെ സ്ത്രീധന നിരോധന നിയമപ്രകാരം 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആകെ 52 പേരാണ് മരിച്ചത്. കഴിഞ്ഞ 5 വർഷങ്ങൾക്കിടെയുള്ള കണക്കുകളിലാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായി വ്യക്തമാകുന്നത്.