TOP NEWS| സസ്പെന്‍ഷനിലായ എം.പിമാര്‍ ഇന്നു പാര്‍ലമെന്‍റിനു മുന്നില്‍ സത്യാഗ്രഹമിരിക്കും
സസ്പെൻഷനിലായ എംപിമാർ ഇന്ന് പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹമിരിക്കും. സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം.പിമാരും. ഇതോടെ സമവായ നീക്കങ്ങളും ഫലം കണ്ടില്ല. പെഗാസസ് ഫോണ്‍ ചോർത്തല്‍ പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനത്തില്‍ സഭയില്‍ പ്രതിഷേധിച്ചതിനായിരുന്നു നടപടി.